Latest NewsKeralaNews

ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പരിപാടി അലമ്പാക്കിയതും ജോമോൻ: ഓഫീസ് ആക്രമിച്ച കേസിലും പ്രതി

പാലക്കാട്: വടക്കാഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മുഖ്യപ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മുൻപും പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയ ആളാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 16-ന് കൂത്താട്ടുകുളത്തെ ഡി.വൈ.എഫ്.ഐ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിയായ ജോമോനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇതോടൊപ്പം, ഡി.വൈ.എഫ്.ഐ. ഓഫീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. യുവജന സംഘടനയുടെ ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്. പാർട്ടി ഓഫീസ് ആക്രമിച്ച്, ഒരു വ്യക്തിയെ വെല്ലുവിളിക്കുന്നതും അസഭ്യം പറയുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്.

അതേസമയം, ഡ്രൈവർ സീറ്റിൽ നിന്നും എഴുന്നേറ്റ് ജോമോൻ ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിൽ നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസ് ഓടിക്കുന്നത് താൻ തന്നെയാണെന്ന് വടക്കഞ്ചേരി അപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോള്‍ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്ന് ജോമോൻ പൊലീസിനോട് സമ്മതിച്ചു.

അതേസമയം, മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ജോമോനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. അപകടസമയം ബസ് അമിത വേഗത്തിലായിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗത്തിലായിരുന്നു. റോഡിൽ അനുവദനീയമായത്‌ 80 കിലോമീറ്ററാണ്‌. ബസിൽ സ്ഥാപിച്ച ജിപിഎസ്‌ സംവിധാനത്തിൽനിന്നാണ്‌ അപകടസമയത്തെ ബസിന്റെ വേഗം കണ്ടെത്തിയത്‌. ബസ്‌ അമിത വേഗത്തിലാണെന്ന് ബസുടമയുടെ മൊബൈൽ ഫോണിലേക്ക് അപകടത്തിനുമുമ്പ്‌ രണ്ടുതവണ സന്ദേശം എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button