
പാറ്റ്ന : നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ വാല്മീകി കടുവാ സങ്കേതത്തിന് ചുറ്റുമുള്ള ഗ്രാമങ്ങള്‍ക്ക് ഭീഷണിയായ നരഭോജി കടുവയെയാണ് കൊല്ലാന്‍ ഉത്തരവിട്ടിരിക്കുന്നത്. ബഗാഹയിലെ ഒമ്പത് പേരെ കൊന്ന കടുവയെ കൊല്ലാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ്(എന്‍ടിസിഎ) അനുമതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച കടുവയുടെ ആക്രമണത്തില്‍ അമ്മയും 10 വയസ്സുള്ള മകനും കൊല്ലപ്പെട്ടിരുന്നു. അമ്മയുടെയും മകന്റെയും മരണത്തെ തുടര്‍ന്ന് രോഷാകുലരായ ജനങ്ങള്‍ പ്രദേശത്ത് തമ്പടിച്ച പോലീസുകാരെ മര്‍ദ്ദിച്ചിരുന്നു. ജനങ്ങളുടെ ഭീതിയും പ്രതിഷേധവും കണക്കിലെടുത്തു കൊണ്ടാണ് നരഭോജിയായ കടുവയെ കൊല്ലാന്‍ തീരുമാനമെടുത്തിരിക്കുന്നത്. കടുവയുടെ ആക്രമണം തടയാന്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോലീസ് വലകള്‍ വിരിക്കുന്നുണ്ട്.
Read Also:പാറ പൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു : യുവാവിന് ദാരുണാന്ത്യം
വെള്ളിയാഴ്ച രാത്രിയില്‍ വീടിന് വെളിയിലിറങ്ങിയ ഒരാളെയും കടുവ കൊന്നിരുന്നു. കടുവാ സങ്കേതത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളുടെ പേടി സ്വപ്നമായ നരഭോജി കടുവയക്ക് മൂന്നര വയസ്സ് പ്രായമുണ്ട്. കഴിഞ്ഞ 26 ദിവസമായി വനംവകുപ്പ് സംഘം കടുവയെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അതിന് സാധിച്ചില്ല. വനംവകുപ്പിലെ നാനൂറോളം ജീവനക്കാരാണ് കഴിഞ്ഞ 26 ദിവസമായി കടുവയെ തേടുന്നത്.
Post Your Comments