
കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മുഖത്താണ് ഗുരുതര പരിക്കേറ്റത്. സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന അഭിറാം(13)ആണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം ചിങ്ങവനത്തെ പാക്കില്‍ പവര്‍ ഹൗസ് ജംങ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്.
കുട്ടിയുടെ മുഖത്തും കൈയ്ക്കും മാരക പരിക്കേറ്റിട്ടുണ്ട്.
Post Your Comments