Latest NewsIndiaNews

സമുദായം ഏതാണെന്നത് വിഷയമല്ല, വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനം: രാഹുല്‍ ഗാന്ധി

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷം വളര്‍ത്തുകയും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുകയും ചെയ്യുന്ന ഏതൊരു സംഘടനയും ദേശവിരുദ്ധമാണെന്നും കര്‍ണാടകയിലെ തുംകൂറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ;

‘വിദ്വേഷം പടര്‍ത്തുന്ന വ്യക്തി ആരാണ്, അവര്‍ ഏത് സമുദായത്തില്‍ നിന്നുള്ളവരാണ് എന്നത് വിഷയമല്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അത്തരക്കാര്‍ക്കെതിരെ ഞങ്ങള്‍ പോരാടും.

സ്വകാര്യ ബസില്‍ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണ സംഭവം : ഡ്രൈവർ കസ്റ്റഡിയിൽ

ഞങ്ങൾ ഫാഷിസ്റ്റ് പാർട്ടിയല്ല. ചർച്ചകളെയും വിവിധ കാഴ്ചപ്പാടുകളെയും സ്വാഗതം ചെയ്യുന്നു. ബിജെപി രാജ്യത്തെ വിഭജിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയവും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ മടുപ്പിച്ചു. ഈ പ്രവർത്തനം രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button