Latest NewsNewsInternational

ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും ഇന്ധനം വാങ്ങാം,ആരെയും ഭയക്കേണ്ട: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

റഷ്യയുടെ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല

വാഷിംഗ്ടണ്‍: ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. അതിന് ആരെയും ഭയക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ധനം വാങ്ങുന്നത്. അതുകൊണ്ട് ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യയെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. വാഷിംഗ്ടണില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

Read Also: പ്രിയപ്പെട്ടവര്‍ക്ക് നടുവില്‍ പോലും ഒറ്റയ്ക്കായ അവസ്ഥ: മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചു വിരാട് കോഹ്‌ലി

‘ജനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നല്‍കേണ്ടത് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന്റെ കടമയാണ്. അതിനായി ഏതു രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് കഴിയും. റഷ്യയുടെ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമുള്ളിടത്തു നിന്നും ഇന്ത്യ എണ്ണ വാങ്ങും’, അദ്ദേഹം സൂചിപ്പിച്ചു. റഷ്യയുമായുള്ള ഊര്‍ജ്ജ പങ്കാളിത്തം കുറയ്ക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദമുണ്ടോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button