ഗൂഗിളിന്റെ ആദ്യ പിക്സൽ വാച്ച് വിപണിയിൽ അവതരിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഗൂഗിളിന്റെ വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്. ‘മെയ്ഡ് ബൈ ഗൂഗിൾ’ ചടങ്ങിൽ വച്ചാണ് ഈ സ്മാർട്ട് വാച്ച് ഔദ്യോഗികമായി ഗൂഗിൾ അവതരിപ്പിച്ചത്. അതേസമയം, ‘മെയ്ഡ് ബൈ ഗൂഗിൾ’ ചടങ്ങിൽ പിക്സൽ 7 സീരീസ് സ്മാർട്ട്ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.
1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചിന് നൽകിയിരിക്കുന്നത്. 1,000 നിറ്റ് വരെ ബ്രൈറ്റ്നസ് ലഭ്യമാണ്. വൈ-ഫൈ മാത്രമുള്ള വേരിയന്റും സെല്ലുലാർ വേരിയന്റും വാങ്ങാൻ സാധിക്കും. വൈ-ഫൈ മാത്രമുള്ള മോഡൽ ഒബ്സിഡിയൻ, ഹേസൽ, ചോക്ക് നിറങ്ങളിലും, സെല്ലുലാർ വേരിയന്റ് ഒബ്സിഡിയൻ, ഹേസൽ, ചാർക്കോൾ എന്നീ നിറങ്ങളിലുമാണ് വാങ്ങാൻ സാധിക്കുക. എക്സിനോസ് 9110 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.
24 മണിക്കൂർ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്. ബ്ലൂടൂത്ത് വി5.0, 2.4GHz വൈ-ഫൈ, 4ജി എൽടിഇ, എൻഎഫ്സി എന്നിവ ഉൾപ്പെടെ നിരവധി കണക്ടിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. വൈ- ഫൈ മോഡലിന് 349.99 ഡോളറും (ഏകദേശം 28,700), സെല്ലുലാർ മോഡലിന് 399.99 ഡോളറുമാണ് (ഏകദേശം 32,800) വില.
Post Your Comments