CinemaLatest NewsIndiaBollywoodNewsEntertainment

ഞാന്‍ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ റണ്‍ബീര്‍ നോക്കും, ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കാനുള്ളതാണ്: ആലിയ ഭട്ട്

ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. തങ്ങളുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും ഒരുപോലെയാണെന്ന് ആലിയ അപറയുന്നു. അഭിനയ ജീവിതവും കുഞ്ഞിനെയും ഒരുപോലെ നോക്കി മുന്നോട്ട് പോകാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ആലിയ.

ഒരു കുട്ടിയുടെ വളർത്തലിൽ അമ്മ കൂടുതൽ ഇടപെടുന്ന പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്തങ്ങൾ പങ്കിടാനാണ് ഇവരുടെ തീരുമാനം. തങ്ങള്‍ കുഞ്ഞിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും റണ്‍ബീര്‍ വലിയ സന്തോഷത്തിലാണെന്നും ആലിയ പറയുന്നു. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ ആദ്യമാസം മുതല്‍ ജോലിക്ക് പോയി തുടങ്ങണം എന്നാണ് റണ്‍ബീര്‍ പറഞ്ഞതെന്ന് ആലിയ പറയുന്നു.

ഒരു മാസം റണ്‍ബീര്‍ ജോലിക്ക് പോകും, അപ്പോള്‍ താന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കും. അടുത്ത മാസം താന്‍ ജോലിക്ക് പോകും അപ്പോള്‍ റണ്‍ബീര്‍ കുഞ്ഞിനെ നോക്കുമെന്നും ആലിയ പറയുന്നു. റണ്‍ബീറാണ് ഈ ഐഡിയ പറഞ്ഞതെന്നും ഇത് തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുന്നതില്‍ റണ്‍ബീറിന് യാതൊരു മടിയും ഇല്ലെന്നും ആലി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button