Latest NewsNewsBusiness

കുതിച്ചുയർന്ന് കാപ്പി കയറ്റുമതി, ഇത്തവണ റെക്കോർഡ് നേട്ടം

ഇത്തവണ ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാപ്പിക്ക് ഡിമാൻഡ് വർദ്ധിച്ചിരുന്നു

രാജ്യത്ത് കാപ്പി കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം. 2021-22 വിപണന വർഷത്തിൽ 4.25 ലക്ഷം കാപ്പിയാണ് കയറ്റുമതി ചെയ്തത്. മുൻ വർഷം ഇതേ കാലയളവിൽ 3.48 ലക്ഷം ടൺ കാപ്പി മാത്രമാണ് കയറ്റുമതി ചെയ്തത്. ഇതോടെ, 22 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെയാണ് വിപണന വർഷം.

ഇത്തവണ ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാപ്പിക്ക് ഡിമാൻഡ് വർദ്ധിച്ചിരുന്നു. ഇത് കയറ്റുമതിയിൽ മുന്നേറ്റം കൈവരിക്കാൻ സഹായകമായി. ഡിമാൻഡ് വർദ്ധിച്ചതോടെ, ഒരു ടൺ കാപ്പിയുടെ വില 16 ശതമാനം വർദ്ധനവോടെ 2.06 ലക്ഷം രൂപയായി. മുൻ വർഷം ഒരു ടൺ കാപ്പി വില 1.77 ലക്ഷം രൂപയായിരുന്നു.

Also Read: എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി

ലോകത്തിൽ കാപ്പിയുടെ മുഖ്യ ഉൽപ്പാദകർ വിയറ്റ്നാം ആണ്. എന്നാൽ, ഇത്തവണ വിയറ്റ്നാമിൽ നിന്നുള്ള കയറ്റുമതി ദുർബലമായത് ഇന്ത്യയ്ക്ക് നേട്ടമായി. യൂറോപ്പാണ് ഇന്ത്യൻ കാപ്പിയുടെ മുഖ്യവിപണിയെങ്കിലും, ഇന്ത്യൻ ഇൻസ്റ്റന്റ് കാപ്പിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ റഷ്യയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button