KottayamNattuvarthaLatest NewsKeralaNews

സ്വകാര്യ ബസില്‍ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണ സംഭവം : ഡ്രൈവർ കസ്റ്റഡിയിൽ

"ചിപ്പി' ബസിന്‍റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ച് വീണ സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം-കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന “ചിപ്പി’ ബസിന്‍റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ബസും പൊലീസ് പിടിച്ചെടുത്തു.

കോട്ടയം ചിങ്ങവനത്തെ പാക്കില്‍ പവര്‍ ഹൗസ് ജംങ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്.

Read Also : ‘കോൺഗ്രസിലെ ഹെെക്കമാൻഡ് സംസ്കാരം മാറണം’: മാറ്റത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് ശശി തരൂർ

കുട്ടിയുടെ മുഖത്തും കൈയ്ക്കും മാരക പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാന്‍ അമിതവേഗത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button