KannurLatest NewsKeralaNattuvarthaNews

ലക്ഷങ്ങളുടെ മയക്കുമരുന്ന് കാറിൽ കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ

കോട്ടയംപൊയില്‍ പത്തായക്കുന്ന് സ്വദേശി കെ. മുഹമ്മദ് ഷാനിലാണ് (29) പൊലീസ് പിടിയിലായത്

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 91 എല്‍.എസ്.ഡി സ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോട്ടയംപൊയില്‍ പത്തായക്കുന്ന് സ്വദേശി കെ. മുഹമ്മദ് ഷാനിലാണ് (29) പൊലീസ് പിടിയിലായത്.

നാര്‍കോട്ടിക്ക് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തോട്ടടയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.

Read Also : തെരുവുനായ ആക്രമിക്കാൻ സ്കൂട്ടറിന് പിന്നാലെ ഓടി : നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ആശാവർക്കർക്ക് പരിക്ക്

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് അടക്കം എല്‍.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വിതരണം ചെയ്യുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടിയിലായതെന്നും മുമ്പും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ജോലി ചെയ്യുന്ന സ്റ്റാർട്ട് അപ് സ്ഥാപനത്തിന്റെ വിലാസത്തിൽ വരുന്ന കൊറിയര്‍ വഴിയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ഇയാളുടെ കൂട്ടാളികൾക്കായി തിരച്ചിൽ ശക്തമാക്കി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button