WayanadNattuvarthaLatest NewsKeralaNews

കാട്ടുപന്നിയുടെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്. ഇന്നലെയാണ് മരണം.

Read Also : പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍  പിടിയില്‍

തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കാക്കവയല്‍ വിജയാബാങ്കിന് സമീപത്തു വെച്ചാണ് ഇയാളെ കാട്ടുപന്നി ആക്രമിച്ചത്. വീട്ടില്‍ നിന്നും ടൗണിലേക്ക് പോകുന്ന വഴിയാണ് സംഭവം.

Read Also : ബ്രേക്ക്ഫാസ്റ്റിന് പാലപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

കാട്ടുപന്നി മാധവനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ വയോധികന്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button