Latest NewsKeralaNews

പുറംകടലിൽ നിന്നും ഹെറോയ്ൻ പിടികൂടിയ സംഭവം: ഇടപാടിന് പിന്നിൽ പാക് സംഘമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ

കൊച്ചി: പുറംകടലിൽ നിന്നും 200 കിലോ ഹെറോയ്ൻ പിടികൂടിയ സംഭവത്തിൽ നിർണാക വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കിയുളള ഹാജി അലി നെറ്റ്‌വർക്കാണെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയതെന്നും എൻസിബി അധികൃതർ കണ്ടെത്തി.

Read Also: കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ: അയോഗ്യരായവരെ മാറ്റണമെന്ന് നിർദ്ദേശം

രാജ്യാന്തര മാർക്കറ്റിൽ 1200 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം പിടികൂടിയത്. ലഹരികടത്തിന് ഇടനിലക്കാരായ ആറ് ഇറാൻ പൗരൻമാരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്. ഇന്ത്യയും ശ്രീലങ്കയും കേന്ദ്രമാക്കിയുളള ലഹരിക്കടത്തിന് ചുക്കാൻ പിടിക്കുന്ന ഹാജി അലി നെറ്റ്‌വർക്കാണ് ലഹരിക്കടത്തിന് പിന്നിലുള്ളത്. ഇന്ത്യയുടെ പുറംകടലിൽ വെച്ച് ശ്രീലങ്കയിൽ നിന്നുളള ലഹരിക്കടത്ത് സംഘത്തിന് ഇത് കൈമാറാൻ കാത്ത് നിൽക്കവെയാണ് ഇവർ പിടിയിലാകുന്നത്.

Read Also: എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button