മൂന്നാര്‍: ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും ഭീഷണിപ്പെടുത്തി എം.എം മണി എംഎല്‍എ. കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുമെന്ന് എം.എം മണി വെല്ലുവിളിച്ചു.
ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാല്‍ പോര രേഖാമൂലം ഉത്തരവ് നല്‍കണമെന്ന കളക്ടറുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച പട്ടയത്തില്‍ സാങ്കേതിക പിശകുണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. ഇത് തിരുത്തേണ്ടതും അവര്‍ തന്നെയാണ്. ഇപ്പോള്‍ ആവശ്യമില്ലാത്ത പീഡനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവര്‍ത്തിക്കുകയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല’.
‘മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാര്‍. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവച്ചില്ലെങ്കില്‍ അയാളെ ഇറങ്ങിനടക്കാന്‍ പോലും സമ്മതിക്കുന്ന പ്രശ്‌നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളില്‍ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കില്‍ ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയും’,- മണി ഭീഷണിപ്പെടുത്തി.
Post Your Comments