കൊല്ലം: കൊല്ലം തഴുത്തലയില്‍ യുവതിയേയും മകനേയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും രംഗത്ത്. അതുല്യയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ വിമിക്കാണ് സമാനമായ ദുരനുഭവം ഉണ്ടായത്. തന്റെ സ്വര്‍ണവും പണവും കൈവശപ്പെടുത്തിയ ശേഷം ഭര്‍തൃവീട്ടുകാര്‍ കൊല്ലാനും വീട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിച്ചെന്ന് വിമി പറഞ്ഞു.
Read Also: ‘ഒരു പത്ത് മിനിറ്റ് കൂടെ എന്റെ ഏട്ടനെ കണ്ടിരുന്നോട്ടെ’: ജേഴ്‌സിയുമായി അമ്മ, തളർന്ന് അച്ഛൻ
കൊട്ടിയം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ യുവതിക്ക് പിന്തുണയുമായി എത്തി. ‘രണ്ട് മരുമക്കളേയും പുറത്താക്കുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായമെന്ന് നോക്കണം. എനിക്ക് ബുദ്ധിക്കുറവുണ്ട്, ഓര്‍മക്കുറവുണ്ട് എന്നൊക്കെയാണ് പെണ്‍കുട്ടിയുടെ ഭര്‍തൃപിതാവ് പറയുന്നത്. അവര്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ കാണിക്കട്ടെയെന്നും പറയുന്നുണ്ട്. നൂറ് പവന്റെ സ്വര്‍ണം കൊണ്ടുവന്ന കുട്ടിയല്ലേ അത് വിവാഹ ഫോട്ടോയിലടക്കം കാണാമല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ സ്വര്‍ണമാണോ എന്ന് പറയാനാവില്ലല്ലോ അങ്ങനെയാണെങ്കില്‍ അതിന്റെ രേഖ കൊണ്ടുവരട്ടെ എന്നാണ് അദ്ദേഹം പറയുന്നത്’, മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments