ന്യൂഡല്‍ഹി: പണത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടര്‍ന്ന്, ഡൽഹിയിൽ പിതാവിനെ മകൻ തലക്കടിച്ച് കൊന്നു. 34 കാരൻ്റെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ഡൽഹിയിലെ ഫത്തേ നഗർ ഏരിയയിൽ ആണ് സംഭവം. ഓഹരി വിപണിയിൽ പ്രതിയായ ജസ്ദീപ് സിംഗിന് ഏഴുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇത് നികത്താൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു. എന്നാൽ, മാതാപിതാക്കൾ വിസമ്മതിച്ചപ്പോൾ ഇയാൾ ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിതാവ് സ്വർണജീത് സിംഗ് (65) സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അമ്മ അജീന്ദർ കൗർ (60) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവാഹിതനായ ജസ്ദീപിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments