തിരുവനന്തപുരം: തിരുവനന്തപുരം കല്ലാര്‍ വട്ടക്കയത്ത് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ച സ്ഥലത്ത് വിലക്ക് ലംഘിച്ച് നാലംഗ സംഘത്തിന്റെ മദ്യപാനം. അപകടസ്ഥലവും കടന്ന് വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്താണ് നാട്ടുകാരില്‍ ചിലര്‍ മദ്യപിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ച് അവശനായ ഒരാളെ കൂട്ടത്തിലുള്ളവര്‍ നദിയില്‍ മുക്കിയെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
Read Also: കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സമീപത്തെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും സംഘം വന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ നമ്പറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികള്‍ കയത്തില്‍ കുളിക്കാനിറങ്ങുന്നതും മദ്യപിക്കുന്നതും മേഖലയില്‍ പതിവാണ്. പൊലീസ് സ്ഥാപിച്ച മുള്ളുവേലിയും മറികടന്നാണ് അപകടസാധ്യതയുള്ള സ്ഥലത്ത് ഇവര്‍ എത്തുന്നത്.
Post Your Comments