Latest NewsKeralaNews

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി, അപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ബസ്സിന്റെ ഉടമ അരുണിനെ R.T.O വിളിച്ചു വരുത്തും. അപകടത്തെക്കുറിച്ച് വിദ്യാഭ്യാസം വകുപ്പ് അന്വേഷണം നടത്തും. വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. യാത്ര പോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സ്‌കൂൾ അധികൃതർ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. സ്‌കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും ഡ്രൈവർമാരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button