Latest NewsKeralaNews

19കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറിയ 19കാരിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് ഒരു വിവരവും ലഭിക്കാത്തതില്‍ ദുരൂഹത

തിരുവനന്തപുരം: : 19കാരിയായ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. പോത്തന്‍കോട് സ്വദേശിനിയായ സുആദ(19)യെയാണ് കാണാതായത്. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിനും റൂറല്‍ എസ്പിയ്ക്കും പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല.

Read Also: കരുനാ​ഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയായ സുആദയെ കഴിഞ്ഞമാസം 30നാണ് കാണാതായത്. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല.

കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് സുആദ 100 രൂപ കടം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയ്ക്ക് എന്ത് സംഭവിച്ചുവെന്നത് ദുരൂഹതയായി തുടരുകയാണ്.

വീട്ടില്‍ നിന്ന് വസ്ത്രങ്ങളടങ്ങിയ ബാഗ് പെണ്‍കുട്ടി എടുത്തിരുന്നു. എന്നാല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് പോയത്. പോലീസ് ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button