Latest NewsIndiaNews

നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ ‘ശിക്ഷ’, ജയ് വിളിച്ച് നാട്ടുകാർ

ആളുകൾ നോക്കി നിൽക്കെ ഒരു തൂണിൽ പിടിച്ച് നിർത്തി ഓരോരുത്തരെയായി വലിയ ദണ്ഡുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്

അഹമ്മദാബാദ് : നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പോലീസ്. ഗർബ ചടങ്ങിന് നേരെയാണ് കല്ലേറുണ്ടായത്. ഈ സംഭവത്തിൽ പ്രതികളായ ഒമ്പത് പേരെ ജനമധ്യത്തിൽ വച്ച് മർദ്ദിച്ച് പൊലീസ്. ആളുകൾ നോക്കി നിൽക്കെ ഒരു തൂണിൽ പിടിച്ച് നിർത്തി ഓരോരുത്തരെയായി വലിയ ദണ്ഡുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്തുവന്നിതിന് പിന്നാലെ പൊലീസ് നടപടിയെ പ്രശംസിച്ച് ആളുകൾ രംഗത്തെത്തി.

read also: ഭാരത് ജോഡോ യാത്ര: കര്‍ണാടകയിലെ ഫ്‌ളക്‌സിൽ രാഹുൽ ഗാന്ധിക്കൊപ്പം സവര്‍ക്കറും, വിവാദം

ഗുജറാത്തിലെ ഉദ്ദേല ഗ്രാമത്തിലാണ് സംഭവം നടന്നത്. കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ഗ്രാമത്തിലെ പ്രധാന കേന്ദ്രമായ ജങ്ഷനിലാണ് ഗർബ പരിപാടി സംഘടിപ്പിച്ചത്. അതിനടുത്തായി ഒരു ക്ഷേത്രവും പള്ളിയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മറ്റൊരു സമുദായത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് കല്ലേറുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button