KeralaLatest News

എഴുത്തിനിരുത്തല്‍ ചടങ്ങിനു നേതൃത്വം വഹിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍

എഴുത്തി നിരുത്തല്‍ ചടങ്ങില്‍ ഫാം കോളനികളിലെ 50 കുട്ടികള്‍ പങ്കെടുത്തു

ഇരിട്ടി: സിപിഎംന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന് ആറളം ഉണര്‍വ്വ് പഠന കേന്ദ്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങ് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഫാം ബ്ലോക്ക് 10 ലെ രജിത-നിധിന്‍ ദമ്പതിമാരുടെ മകള്‍ മൂന്നു വയസ്സുകാരി നിരഞ്ജനയെ പി.ജയരാജന്‍ അരിയില്‍ ഹരിശ്രീ എഴുതിച്ചു. കുട്ടികളെ എഴുത്തിനിരുത്തുകയും നാക്കില്‍ സ്വര്‍ണമോതിരംകൊണ്ട് എഴുുതുകയും ചെയ്തു.

എഴുത്തി നിരുത്തല്‍ ചടങ്ങില്‍ ഫാം കോളനികളിലെ 50 കുട്ടികള്‍ പങ്കെടുത്തു. പാര്‍ട്ടിനിയന്ത്രണത്തിലുള്ള ഐ.ആര്‍.പി.സി.യുടെയും ആദിവാസിക്ഷേമ സമിതിയുടെയും നേതൃത്വത്തിലാണ് ഉണര്‍വ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസി കോളനികളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇടുക്കിലെ ആറളത്തെ ഫാം പുനരധിവാസ മേഖലയിലാണ് ആദ്യത്തെ പഠനകേന്ദ്രം ആരംഭിച്ചത്. ജില്ലയിലിപ്പോള്‍ 163 കോളനികളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പഠനകേന്ദ്രം അധ്യാപകര്‍ മറ്റു കുട്ടികളെ എഴുത്തിനിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button