യാത്രക്കാർക്ക് വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ എയർലൈനായ ആകാശ എയർ. നിബന്ധനകൾക്ക് വിധേയമായാണ് വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ സാധിക്കുക. ഇതിന്റെ ഭാഗമായി ക്യാബിനിൽ വളർത്തു മൃഗങ്ങളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടു വച്ചിട്ടുണ്ട്. നവംബർ ഒന്നുമുതലാണ് വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം ആരംഭിക്കുന്നത്.
പ്രധാനമായും വളർത്തു മൃഗങ്ങളുടെ ഭാരം സംബന്ധിച്ചാണ് നിബന്ധനകൾ പുറത്തിറക്കിയിരിക്കുന്നത്. വളർത്തു മൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടാൻ പാടില്ലെന്നും, 7 കിലോയിൽ കൂടുതലാണ് ഭാരമെങ്കിൽ കാർഗോ വിഭാഗത്തിലാണ് യാത്ര ചെയ്യേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.. ഇതോടെ, വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന രണ്ടാമത്തെ എയർലൈൻ എന്ന നേട്ടം ഇനി ആകാശ എയറിന് സ്വന്തം.
Also Read: നവംബർ 1 മുതൽ ദോഹ കോർണിഷിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം
ഒക്ടോബർ 15 മുതലാണ് വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള ബുക്കിംഗ് ആരംഭിക്കുക. അതേസമയം, നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആകാശ എയർ പുറത്തുവിട്ടിട്ടില്ല. 2022 ഓഗസ്റ്റ് 7 മുതലാണ് ആകാശ എയർ ആദ്യ സർവീസ് ആരംഭിച്ചത്.
Post Your Comments