
കണ്ണൂർ: കണ്ണൂരിൽ ദേശീയപാതയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് പിടികൂടി. തോട്ടടയില്‍ ആണ് എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും പിടികൂടിയത്. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ മുഹമ്മദ് ഷാനിൽ ആണ് പിടിയിലായത്.
നാർകോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. KL 40 S 3693 എന്ന നമ്പറിലുളള ടാറ്റ ടിയാഗോ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്നു ഇത്.
191 എൽ.എസ്.ഡി സ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പനയിലെ കണ്ണിയാണ് ഷാനിൽ എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
Post Your Comments