Latest NewsNewsLife StyleHealth & Fitness

ച്യൂയിംഗ് ഗം ഉത്കണ്ഠ അകറ്റുമോ? ദൈനംദിന ജീവിതത്തിൽ ച്യൂയിംഗ് ഗം നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കാം

ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ വിവിധ രൂപങ്ങളിൽ ച്യൂയിംഗ് ഗം ചവച്ചിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ച്യൂയിംഗ് ഗം പഴയതുപോലെ മരത്തിന്റെ പുറം തൊലിയിൽ നിന്നാണ് വരുന്നതെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാൽ, ഇക്കാലത്ത് ഇത് പ്രധാനമായും സിന്തറ്റിക് റബ്ബർ കൊണ്ടാണ് നിർമ്മിക്കുന്നത്. സാധാരണയായി ഗം, റെസിൻ, സോഫ്റ്റ്നറുകൾ, സുഗന്ധങ്ങൾ, കൂടാതെ ആന്റിഓക്‌സിഡന്റുകൾ എന്നിവ ചേർത്താണ് ച്യൂയിംഗ് ഗം നിർമ്മിക്കുന്നത്.

ച്യൂയിംഗ് ഗം അമിതമായി ചവയ്ക്കുന്നത് യുവാക്കളിൽ മൈഗ്രേനുകൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മിതമായി ച്യൂയിംഗ് ഗം ചവയ്ക്കുന്നത് ചില നേട്ടങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.

ച്യൂയിംഗ് ഗം ചവയ്ക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്;

ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേ‍സ്, ആളുകൾ പരിഭ്രാന്തിയിൽ: സ്യൂട്ട്കേ‍സ് തുറന്ന പൊലീസ് സംഘം അമ്പരപ്പിൽ

ഏകാഗ്രതയും മെമ്മറിയും മെച്ചപ്പെടുത്തുന്നു. ച്യൂയിംഗം ചവയ്ക്കുമ്പോൾ, കോൺസൺട്രേഷൻ, മെമ്മറി, എന്നിവ പോലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതായി കാണപ്പെട്ടു. ച്യൂയിംഗിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിച്ചതാണ് ഈ ഉത്തേജനത്തിന് കാരണമെന്ന് കരുതപ്പെടുന്നു.

ചില പഠനങ്ങൾ കാണിക്കുന്നത് ച്യൂയിംഗ് ഗം രക്തയോട്ടം 25 മുതൽ 40 ശതമാനം വരെ വർദ്ധിപ്പിക്കും എന്നാണ്. വർദ്ധിച്ച രക്തപ്രവാഹം തലച്ചോറിലേക്കുള്ള ഓക്സിജൻ വർദ്ധിപ്പിക്കുന്നു. ഇത് മെമ്മറിയും മറ്റ് വൈജ്ഞാനിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സമ്മർദ്ദത്തെയും ഉത്കണ്ഠയെയും ചെറുക്കുന്നതിന് ച്യൂയിംഗ് ഗം സഹായിക്കുന്നു. സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കാൻ ച്യൂയിംഗ് ഗം സഹായിച്ചതായി ഒരു പഠനം വ്യക്തമാക്കുന്നു. ച്യൂയിംഗ് ഗം പല്ലുകൾ സംരക്ഷിക്കുന്നു. ഇവ മോണവീക്കം കുറയ്ക്കുന്നത്തിനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button