KeralaLatest NewsNews

വടക്കഞ്ചേരി വാഹനാപകടം: മരണപ്പെട്ടവരിൽ ബാസ്‌ക്കറ്റ് ബോൾ താരവും

പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടവരിൽ ബാസ്‌ക്കറ്റ്ബോൾ താരവും. തൃശൂർ നടത്തറ മൈനർ റോഡ് സ്വദേശി രോഹിത് രാജ് ആണ് മരിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ കോളേജിന്റേയും ബാസ്‌ക്കറ്റ് ബോൾ ടീമംഗം ആയിരുന്നു രോഹിത്. പത്തനംതിട്ട ജില്ലാ ടീമിനായും രോഹിത് ബാസ്‌ക്കറ്റ്ബോൾ കളിച്ചിട്ടുണ്ട്. ദേശീയ കോർഫ് ബോൾ താരം കൂടിയായിരുന്നു അദ്ദേഹം. ആലത്തൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് രോഹിത്തിന്റെ മൃതദേഹം.

Read Also: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം

കോയമ്പത്തൂരിലാണ് രോഹിത് ജോലി ചെയ്യുന്നത്. പൂജാ അവധിക്ക് ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. രോഹിതിന്റെ അമ്മ ലതികയും സഹോദരി ലക്ഷ്മി രാജും ബാസ്‌ക്കറ്റ്ബോൾ താരങ്ങളാണ്. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും മരണപ്പെട്ടു. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

Read Also: സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം: വേഗപ്പൂട്ട് കർശനമാക്കണമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button