Latest NewsNewsInternationalBahrainGulf

തൊഴിൽ മേഖല പരിഷ്‌കരിക്കാൻ ബഹ്‌റൈൻ: പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും

മനാമ: രാജ്യത്തെ തൊഴിൽ മേഖല പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആവിഷ്‌ക്കരിച്ച് ബഹ്‌റൈൻ. നിലവിലെ ഫ്‌ളെക്‌സി പെർമിറ്റുകൾക്ക് പകരമായി തൊഴിൽ മേഖലയിൽ നവീനമായ ഏതാനും തീരുമാനങ്ങൾ നടപ്പിലാക്കും. ബഹ്റൈനിലെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടി.

Read Also: പാകിസ്ഥാൻ അതിർത്തിയിൽ ത്രിവർണ്ണ പതാക ഉയർത്താൻ ഒരുങ്ങി ഇന്ത്യ: സ്ഥാപിക്കുന്നത് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പതാക

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വർക്ക് പെർമിറ്റുകൾ വ്യാവസായികമായതും, തൊഴിൽപരമായതുമായ അടിസ്ഥാന വ്യവസ്ഥകളുമായി ബന്ധപ്പെടുത്തും. തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി ഒരു ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ, പുതിയ രജിസ്ട്രേഷൻ സേവന കേന്ദ്രങ്ങൾ തുടങ്ങിയവയും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളികളും, തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ഘങഞഅ) പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥകളും ആവിഷ്‌ക്കരിക്കും.

Read Also: കാറിൽ തട്ടി ലോറി, വകവെയ്ക്കാതെ വണ്ടി മുന്നോട്ടെടുത്ത് ഡ്രൈവർ: ലോറിക്ക് കുറുകെ നിന്ന് യുവതി, ഡ്രൈവറുടെ മാപ്പ് പറച്ചിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button