ErnakulamNattuvarthaLatest NewsKeralaNews

യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ

ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചനെ (35)യാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചനെ (35)യാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിനടുത്തുള്ള ഡി ഇ ഓ ഓഫീസിന് സമീപത്തെ വീട്ടിൽ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തുടർന്ന്, റോഡിലേക്ക് ഓടി വന്ന യുവതിയെ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read Also : വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

പൊലീസ് എത്തിയപ്പോൾ അക്രമകാരിയായി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന്, ഇയാളെ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കുത്തേറ്റ സ്ത്രീ പ്രതിക്കെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തതിന്‍റെ വൈരാഗ്യമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണം.

മൂവാറ്റുപുഴ ഇൻസ്‌പെക്ടർ കെ.എൻ.രാജേഷ്, എസ്ഐ ഷീല, എ എസ് ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സി പി ഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹിംകുട്ടി, ബിബിൽ മോഹൻ, സുഭാഷ്കുമാർ, ജിസ്മോൻ, സജേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button