Latest NewsNewsInternational

പ്രായമൊന്നും തടസമായില്ല: 3 വർഷത്തെ പ്രണയത്തിനൊടുവിൽ 18 കാരിയെ വിവാഹം ചെയ്ത് 78 വയസുള്ള വൃദ്ധൻ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫിലിപ്പീന്‍സിൽ നിന്നും പുറത്തുവരുന്നത്. 18 വയസുള്ള പെൺകുട്ടിക്ക് 78 വയസുള്ള വൃദ്ധനാണ് വരൻ. ഇരുവരും തമ്മിലുള്ള അസാധാരണമായ പ്രണയകഥയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പ്രായ വ്യത്യാസമുള്ള വിവാഹം ഫിലിപ്പീൻസിൽ സർവ്വസാധാരണമാണ്.

18 കാരിയായ ഹലീമ അബ്ദുള്ള 78 കാരനായ റാഷെദ് മങ്കാക്കോപ്പിനെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് ആദ്യമായി കാണുന്നത്. ഹലീമയ്ക്ക് 15 വയസുള്ളപ്പോഴാണ് റാഷെദുമായി പ്രണയത്തിലാകുന്നത്. സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് മാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ പരസ്പരം ഇത്രയധികം അടുക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ഇവരുടെ പ്രണയത്തിനും വിവാഹത്തിനും പൂർണ പിന്തുണ നൽകി കുടുംബവും കൂടെയുണ്ട്.

വധുവും വരനും തമ്മിൽ 60 വയസ്സിന്റെ വ്യത്യാസമുണ്ട്. ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്ന് ഇരുവരും അവകാശപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരുവരും പ്രണയത്തിലായതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം റാഷെദും ഹലീമയും കാര്‍മെന്‍ ടൗണിലെ പുതിയ വീട്ടില്‍ താമസം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button