ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, വെർട്ടിക്കലായി കാണാൻ സാധിക്കുന്ന ഹ്രസ്വ വീഡിയോകളാണ് ട്വിറ്റർ ഉൾപ്പെടുത്തുക. ഇതോടെ, വെർട്ടിക്കലായ ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പട്ടികയിൽ ട്വിറ്ററും ഇടം പിടിക്കും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പിലാണ് സ്ക്രീനിൽ മുഴുവനായി തെളിയുന്ന തരത്തിലുള്ള വീഡിയോകൾ ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഫീച്ചറുമായി ബന്ധപ്പെട്ടുള്ള സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയാണ് ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റർ പുതിയ സംവിധാനത്തെ പരിചയപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലെ റീൽസിനും ടിക്ടോക്കിനും സമാനമായ ഫീച്ചറാണ് ട്വിറ്ററും അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, പങ്കുവെക്കുന്ന വീഡിയോകൾ എത്രപേർ കണ്ടിട്ടുണ്ടെന്ന കണക്കുകളും കാണാൻ സാധിക്കും.
Also Read: മൂന്നാം ടി20യിൽ തകർന്നടിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ട്വിറ്റർ ഫീഡിൽ നിന്നാണ് വീഡിയോകൾ കാണാൻ കഴിയുന്നത്. അടുത്ത വീഡിയോ കാണണമെങ്കിൽ മുകളിലേക്ക് സ്വയ്പ്പ് ചെയ്താൽ മതി. അതേസമയം, ഫീഡിലേക്ക് തന്നെ തിരിച്ചു പോകാൻ ബാക്ക് ബട്ടണിന്റെ സഹായം പ്രയോജനപ്പെടുത്താം. വീഡിയോകൾ ലൈക്ക് ചെയ്യാനും റിപ്ലൈ ചെയ്യാനും റീ ട്വീറ്റ് ചെയ്യാനുമുള്ള സംവിധാനവും ലഭ്യമാണ്.
Post Your Comments