Latest NewsIndiaNews

സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ നിയന്ത്രിക്കണം: എസ്.ബി.ഐ

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ. സുപ്രീം കോടതി സമിതി സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ നിര്‍ദ്ദേശിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജി.ഡി.പിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്റെ ഒരു ശതമാനമായോ നിയന്ത്രിക്കണമെന്നാണ് ആവശ്യം.

Read Also:ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മൂന്ന് സംസ്ഥാനങ്ങളെ ഉദാഹരണമാക്കിയാണ് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ മാത്രം മൂന്ന് ലക്ഷം കോടി ചെലവഴിക്കുന്നുണ്ടെന്ന് സൗമ്യ കാന്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഝാര്‍ഖണ്ഡില്‍ ഇത് നികുതി വരുമാനത്തേക്കാള്‍ 217 ശതമാനവും രാജസ്ഥാന്റെ 207 ശതമാനവുമാണ്. പല സംസ്ഥാനങ്ങളും ജി.ഡി.പി 4.5 ശതമാനം വരെ ബജറ്റിന് പുറത്ത് വായ്പയെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം എസ്.ബി.ഐ ഉയര്‍ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button