Latest NewsNewsWomenBeauty & StyleLife StyleHealth & Fitness

സ്ത്രീകൾ മിഞ്ചി ധരിക്കുന്നതിന് പിന്നിൽ

കല്യാണം കഴിഞ്ഞ സ്ത്രീകൾ അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും ധാരണയുണ്ടാവില്ല. വെറും ഭംഗിക്കുവേണ്ടി മാത്രമാണ് മിക്കവരും മിഞ്ചി അണിയുന്നത്. എന്നാല്‍, മിഞ്ചി ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്.

സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്ന ഒരു വസ്തുവാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും അത് കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും.

Read Also : യുടിഎസ് ഓൺ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട

ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം, മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്നാണ് ശാസ്ത്രം. രണ്ടു കാലിലേയും വിരലുകളില്‍ വെള്ളിയില്‍ തീര്‍ത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാന്‍ സഹായിക്കും എന്നും വിശ്വസിക്കുന്നവരുമുണ്ട്. ഊര്‍ജ്ജത്തെ എളുപ്പത്തില്‍ കടത്തിവടാന്‍ കഴിയുന്ന ലോഹം ആണ് വെള്ളി എന്നിരിക്കെ വെള്ളി മിഞ്ചി കാലില്‍ അണിഞ്ഞു നടക്കുമ്പോല്‍ ഭൂമിയില്‍ നിന്നും ലഭ്യമാകുന്ന സ്ഥിരോര്‍ജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു. ഇതുവഴി സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും.

മിഞ്ചി അണിയുന്നതിലൂടെ പതുക്കെ പതുക്കെ സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുന്നുവെന്നും ആസ്ട്രോളജിസ്റ്റുകള്‍ വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button