രാജ്യത്ത് പാസഞ്ചർ കാർ വിൽപ്പനയിൽ വൻ മുന്നേറ്റം. ഉത്സവ ലഹരിയിൽ വിപണിയുണർന്നതോടെ സെപ്തംബറിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, 3,55,946 യൂണിറ്റ് പാസഞ്ചർ കാർ വിൽപ്പനയാണ് കഴിഞ്ഞ മാസം നടന്നിട്ടുള്ളത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ 2,81,210 യൂണിറ്റാണ് വിറ്റത്.
ഇത്തവണ പാസഞ്ചർ വിൽപ്പനയിൽ മാരുതി സുസുക്കി ആണ് ഒന്നാം സ്ഥാനം കൈവരിച്ചത്. 1,48,380 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 135 ശതമാനം യൂണിറ്റിന്റെ അധിക വിൽപ്പന ഇത്തവണ നടന്നിട്ടുണ്ട്. വാഹന വിൽപ്പനയിൽ ഹ്യുണ്ടായി രണ്ടാം സ്ഥാനവും ടാറ്റ മൂന്നാം സ്ഥാനവും മഹീന്ദ്ര നാലാം സ്ഥാനവും നിലനിർത്തി. അതേസമയം, ഇരുചക്ര വാഹന വിൽപ്പനയിലും സെപ്തംബറിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. 5,07,690 വാഹനങ്ങൾ വിറ്റഴിച്ചതോടെ ഹീറോ മോട്ടോകോർപ്പ് ഒന്നാം സ്ഥാനത്തെത്തി.
ഇത്തവണ രാജ്യത്തെ റീട്ടെയിൽ വാഹന വിൽപ്പന കോവിഡിന് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, മുൻ വർഷങ്ങളിൽ നേരിട്ട സെമി കണ്ടക്ടർ ക്ഷാമം ഇത്തവണ പരിഹരിക്കാനായത് വിൽപ്പനയുടെ ആക്കം കൂട്ടി.
Post Your Comments