Latest NewsNewsIndia

ആശുപത്രിയിൽ തീപിടിത്തം: ഡോക്ടറും മക്കളും കൊല്ലപ്പെട്ടു 

 

ഉത്തര്‍ പ്രദേശ്: ആഗ്ര ആർ. മധുരാജ് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഡോ.രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് കൊല്ലപ്പെട്ടത്. രോഗികളെ പുറത്തെടുത്ത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

നഴ്സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് ഡോക്ടർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നതെന്നാണ് വിവരം. നഴ്സിംഗ് ഹോം താഴത്തെ നിലയിലാണ് പ്രവർത്തിച്ചിരുന്നത്. സംഭവ സമയം 7 രോഗികളും 5 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം.

വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. വിഷയം ഗൗരവമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button