COVID 19corona positive storiesLatest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 365 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 365 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 316 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

1,029,082 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,008,171 പേർ രോഗമുക്തി നേടി. 2,346 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,565 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 131,456 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button