Latest NewsNewsBusiness

നേട്ടം തിരിച്ചുപിടിച്ച് വിപണി, സൂചികകൾ മുന്നേറി

ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടം കൊയ്തിട്ടുണ്ട്

തുടർച്ചയായി നേരിട്ട നഷ്ടങ്ങൾക്ക് ശേഷം നേട്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. ഇന്ന് ആഭ്യന്തര സൂചികകൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. സെൻസെക്സ് 1,277 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,065 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 2.29 ശതമാനം ഉയർന്ന് 17,274 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 2.4 ശതമാനവും, സ്മോൾക്യാപ് സൂചിക 1.5 ശതമാനവുമാണ് ഉയർന്നത്.

ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടം കൊയ്തിട്ടുണ്ട്. ഇൻഫോസിസ്, എസ്ബിഐ, ഐടിസി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, കോൾ ഇന്ത്യ, വിപ്രോ, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോ. റെഡ്ഡീസ് ലബോറട്ടറിസ്, പവർഗ്രിഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: അധ്യാപികയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി സഹ ഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്തു: ഡോക്ടർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button