Latest NewsNewsLife StyleHealth & Fitness

കുട്ടികൾ ടിവി കാണുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ടിവി കാണുന്നത്. എത്ര സമയം വേണമെങ്കിലും ടിവിയ്ക്ക് മുമ്പിൽ ചിലവിടാൻ അവർ തയ്യാറുമാണ്. ഒരേ സമയം കാണുകയും കേൾക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ ടിവിയിൽ കാണുന്നതൊക്കെ അതിവേഗം കുട്ടികൾ ഗ്രഹിച്ചെടുക്കാറുണ്ട്.

കൂടുതല്‍ സമയം കുട്ടികള്‍ ടിവി കാണുമ്പോള്‍ അത് കുഞ്ഞിന്‍റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ബാധിക്കും. കൊലപാതകം, ബലാല്‍സംഗം, വെടിവയ്പ്, തീയിടല്‍ മറ്റ് ക്രൂര സംഭവങ്ങള്‍ കുട്ടികള്‍ കാണുമ്പോള്‍ ബാല്യത്തിന്‍റെ നിഷ്കളങ്കഭാവങ്ങള്‍ നഷ്ടപ്പെടും. കുട്ടികളുടെ മനസ്സ് വലിയവരുടെ മനസ്സുപോലെ ആവുകയും കുട്ടിത്തം നഷ്ടപ്പെടുകയും ചെയ്യും. ശാരീരികാക്രമണവും ലൈംഗികാക്രമണവും സ്വാഭാവികശീലങ്ങളായി തെറ്റിദ്ധരിക്കപ്പെടും. കൂടുതല്‍ സമയം ടിവിയുടെ മുന്നില്‍ ചിലവഴിക്കുന്നതു കൊണ്ട് പഠനം, സ്വഭാവം, ഏകാഗ്രത, ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കും.

Read Also : മൂ​ന്നാ​റി​ലെ രാ​ജ​മ​ല മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി

കുട്ടികള്‍ ടെലിവിഷന്‍ കാണുന്നത് അച്ഛനമ്മമാരുടെ ഒപ്പമായിരിക്കണം. കാര്‍ട്ടൂണ്‍, മൃഗകഥകള്‍, നൃത്തം, സംഗീതം, അനുവദിക്കാവുന്ന സിനിമകള്‍, വിദ്യാഭ്യാസ പരിപാടികള്‍, വിജ്ഞാനപ്രദമായ പരിപാടികള്‍ എന്നിവയാണ് കുട്ടികളെ കാണിക്കേണ്ടത്. ഇതൊന്നുമല്ലാതെ കുട്ടികള്‍ക്ക് ഇഷ്ടമുളള ചാനല്‍ കാണുവാന്‍ ഒരിക്കലും അനുവദിക്കരുത്.

കുട്ടികളിലെ പൊണ്ണത്തടി നിരക്ക് അപകടകരമാം വിധം കൂടിവരികയാണ്. തങ്ങളുടെ കുട്ടികളിലെ ആരോഗ്യത്തെ ഈ സമൂഹമാധ്യമങ്ങളുടെയും സ്ക്രീനുകളുടെയും ഉപയോഗം എത്രമാത്രം ബാധിക്കുന്നുവെന്ന് രക്ഷിതാക്കളും മനസിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button