കെന്റ്: ക്ലാസെടുക്കുന്നതിനിടെ പോണ്‍ സൈറ്റില്‍ കയറിയ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഡേവിഡ് ചിഡ്ലോ എന്ന അദ്ധ്യാപകനെയാണ് കെന്റിലെ മെയ്ഡ്സ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. 59കാരനായ ഇയാള്‍ സ്‌കൂള്‍ സമയത്തും പോണ്‍ സൈറ്റുകളില്‍ കയറുകയും, സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുന്നതായും കണ്ടെത്തി. 2018 മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്ന വ്യക്തിയാണ് ഡേവിഡ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ 74 തവണ ഇയാള്‍ പോണ്‍ സൈറ്റില്‍ കയറി അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടിട്ടുണ്ടെന്നാണ് തെളിഞ്ഞത്. ക്ലാസ് സമയങ്ങളില്‍ സ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ക്ലാസ് സമയങ്ങളില്‍ ഡേവിഡ് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സ്‌കൂളിലെ മോണിറ്ററിംഗ് സോഫ്റ്റ് വെയര്‍
ആണ് കണ്ടെത്തിയത്. സൈറ്റുകളില്‍ കയറിയതിന് ശേഷം സെര്‍ച്ച് ഹിസ്റ്ററി മായ്ച്ചു കളയുന്നതായിരുന്നു പതിവ്.
പോണ്‍ സൈറ്റുകളില്‍ കയറിയതിന് ശേഷം, സ്ത്രീകളോട് അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെടുക, ലാപ്ടോപ്പില്‍ അവ സേവ് ചെയ്ത് വയ്ക്കുക തുടങ്ങിയ കാര്യങ്ങളും ഡേവിഡ് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Post Your Comments