ന്യൂഡല്‍ഹി :അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പ്. പോണ്‍ വീഡിയോകള്‍ കാണുന്നവരെ അവരുടെ വെബ്ക്യാമുകളിലൂടെ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അവ കുടുംബത്തിന് അയച്ചുകൊടുക്കമെന്നും അതിലൂടെ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങളെ പറ്റി പണ്ടൊരു സൈബര്‍ കേസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ ആളുകളുടെ വെബ്ക്യാമുകളില്‍ നിന്ന് അവരറിയാതെ തന്നെ വീഡിയോ എടുക്കാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്ന മാലിഷ്യസ് സോഫ്‌റ്റ്വെയറിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതായി പ്രൂഫ് പോയിന്റിലെ സുരക്ഷാ വിദഗ്ധര്‍ അവകാശപ്പെടുന്നു.
PsiXBot എന്നറിയപ്പെടുന്ന ഈ സോഫ്റ്റ് വെയര്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അപകടകാരിയായ ഈ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ അറിയാതെ തന്നെ കമ്പ്യൂട്ടറിലേക്ക് ലോഡു ചെയ്യുകയാണെന്നും സെക്യൂരിറ്റി എക്സ്പേര്‍ട്സ് വ്യക്തമാക്കുന്നു. ഒരു വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ മാലിഷ്യസ് കണ്ടന്റ് അടങ്ങുന്ന ഒരു വീഡിയോ, മ്യൂസിക് ഫയല്‍ വഴിയോ മറ്റേതെങ്കിലും സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്‌ബോഴോ ആണ് ഈ PsiXBot കമ്ബ്യൂട്ടറില്‍ കടന്ന് കൂടുന്നതെന്ന് സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Post Your Comments