Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രാജ്ഭവന് അതൃപ്തി

വിദേശ യാത്രാ വിവരം സംബന്ധിച്ച് രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമര്‍ശനം.

Read Also: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഡയറി കുറിപ്പുകള്‍ കണ്ടെത്തി

കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഇന്നലെ കണ്ണൂരില്‍ എത്തിയപ്പോള്‍ മാത്രമാണ് യാത്രയെക്കുറിച്ച് ഗവര്‍ണറെ അറിയിച്ചത്. അതേസമയം, യാത്രാ വിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്ന് രാജ്ഭവന്‍ പ്രതികരിച്ചു.

നെടുമ്പാശ്ശേരിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 3.55നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടത്. നോര്‍വേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്കാണ് മുഖ്യമന്ത്രി പോയത്. തുടര്‍ന്ന് ഇംഗ്ലണ്ടും വെയില്‍സും സന്ദര്‍ശിക്കും. േകരളത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര.

ഭാര്യ കമലയും മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്മാനും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഈ മാസം ഒന്നിനായിരുന്നു യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button