ബംഗളൂരു: പ്രോ കബഡി ഒമ്പതാം സീസൺ ഒക്ടോബർ 7ന് ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ മത്സരങ്ങൾ കാണാൻ ആരാധകരെ അനുവദിച്ചിരുന്നില്ല. പുതിയ സീസണിന് തിരിതെളിയുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകർ. ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായി പ്രോ കബഡിയുടെ പുതിയ സീസൺ നടക്കും.
നേരത്തെ, മത്സരങ്ങള്‍ നേരിട്ട് ആസ്വദിക്കാനും തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനും ഇക്കുറി ആരാധകര്‍ക്ക് അവസരമുണ്ടെന്ന് ലീഗ് കമ്മീഷണർ അനുപം ഗോസ്വാമി വ്യക്തമാക്കി. ലീഗിന്റെ പുതിയ സീസണില്‍ ആരാധകര്‍ തിരിച്ചെത്തുന്നത് കൂടുതല്‍ സന്തോഷം നല്കുന്നതാണെന്നെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ പകുതി വരെ നീണ്ടുനിൽക്കുന്ന ലീഗ് ഘട്ട മത്സരങ്ങളിലെ ആദ്യ പാദം ബെംഗളൂരുവിലെ ശ്രീ കണ്ഠീർവ്വ ഇൻഡോർ സ്റ്റേഡിയത്തിലും രണ്ടാം പാദം പൂനെയിലെ ബാലെവാഡിയിലുള്ള ശ്രീ ശിവഛത്രപതി സ്പോർട്സ് കോംപ്ലക്സിലും ഫൈനൽ മത്സരം ഹൈദരാബാദിലും നടക്കും.
Read Also:- പറന്നത് പറയാതെ: പതിവുകൾ തെറ്റിച്ചു, മുഖ്യമന്ത്രി യൂറോപിലേക്ക് പോയത് രാജ്ഭവനെ പോലും അറിയിക്കാതെ
നിലവിലെ ചാമ്പ്യന്മാരായ ദബാംഗ് ഡൽഹി സീസൺ 2 ജേതാക്കളായ യു മുംബയ്ക്കെതിരെ സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. അതേസമയം, ബെംഗളൂരു ബുൾസും തെലുങ്ക് ടൈറ്റൻസും തമ്മിലുള്ള ദക്ഷിണ ഡെർബി ഉദ്ഘാടന ദിനത്തിലെ രണ്ടാം മത്സരമായിരിക്കും. ജയ്പൂർ പിങ്ക് പാന്തേഴ്സ് യുപി യോദ്ധാസിനെ നേരിടും. ദബാംഗ് ഡൽഹിയാണ് നിലവിലെ ചാമ്പ്യന്മാര്. മൂന്ന് തവണ കിരീടം ചൂടിയ പാട്ന പിരേറ്റസാണ് ഏറ്റവും ശക്തരായ നിര.
Post Your Comments