Latest NewsKeralaNews

കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ചു: പോലീസ് ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി

കോട്ടയം: കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കടയുടെ മുമ്പിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരനാണ് സിസിടിവിയിൽ കുടുങ്ങിയത്.

Read Also: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട് തങ്കം ആശുപത്രിയിലെ 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്യും

ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബാണ് മാമ്പഴം മോഷ്ടിച്ചത്. മുണ്ടക്കയം വണ്ടംപതാൽ സ്വദേശിയായ ശിഹാബ് ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മടങ്ങി വരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള ഒരു കടയുടെ മുന്നിൽ മാമ്പഴം പെട്ടികളിലാക്കി വെച്ചത് കണ്ടത്. സ്‌കൂട്ടർ സമീപത്ത് നിർത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളിൽ നിന്ന് മാമ്പഴം എടുത്ത് കടന്നു കളഞ്ഞു. പത്ത് കിലോയോളം മാമ്പഴം ശിഹാബ് കടയിൽ നിന്നും തട്ടിയെടുത്തു.

സിസിവിയിൽ കണ്ട സ്‌കൂട്ടറിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ശിഹാബ് ഒളിവിൽ പോയെന്നും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Read Also: ‘വാർക്കപണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ?ആദ്യം ആ പണിക്ക് പോയിട്ട് ഇരുന്ന് തള്ള്’:ശ്രീനാഥ് ഭാസിയോട് ഒമർ ലുലു

shortlink

Related Articles

Post Your Comments

Related Articles


Back to top button