KeralaLatest NewsNews

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട് തങ്കം ആശുപത്രിയിലെ 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്യും

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്യും. അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടറുടെ ചികിത്സാപ്പിവ് മൂലമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് മെഡിക്കൽ ബോർഡ് വിഷയത്തിൽ യോഗം ചേർന്നിരുന്നു. ആ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുള്ളത്.

Read Also: രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നത്: ‘ആദിപുരുഷി’നെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും മരിച്ചത് ഡോക്ടർമാരുടെ പിഴവുമൂലമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ഐശ്വര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരെ രംഗത്തെത്തിയത്.

Read Also: ‘ഞങ്ങൾ ലെസ്ബിയൻ ആണോ എന്ന് ചോദിക്കുന്നവരുണ്ട്’: റീൽസ് സിസ്റ്റേഴ്സ് വൈറലായ സംഭവം പറഞ്ഞ് കൃഷ്ണ പ്രഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button