ErnakulamNattuvarthaLatest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: പോലീസുകാരന് സസ്‌പെന്‍ഷന്‍

കാലടി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹര്‍ത്താല്‍ അക്രമക്കേസില്‍ സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അനസ് പി കെ എന്ന സിവില്‍ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. സമാന ആരോപണത്തെത്തുടര്‍ന്ന് മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button