Latest NewsKeralaNews

യൂറോപ്യൻ സന്ദർശനം: മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

Read Also: പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കിഡ്‌നാപ്പിംഗ് സംഘത്തിനു നേരെ പൊലീസിന്റെ എന്‍കൗണ്ടര്‍

ബുധനാഴ്ച്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം.

കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാൻ ഇന്നലെ കണ്ണൂരിൽ എത്തിയപ്പോൾ മാത്രമാണ് യാത്രയെക്കുറിച്ച് ഗവർണറെ അറിയിച്ചത്. യാത്രാ വിവരങ്ങൾ രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്ന് രാജ്ഭവൻ പ്രതികരിച്ചു.

നെടുമ്പാശ്ശേരിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 3.55നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടത്. നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്കാണ് മുഖ്യമന്ത്രി പോയത്. തുടർന്ന് ഇംഗ്ലണ്ടും വെയിൽസും അദ്ദേഹം സന്ദർശിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര.

Read Also: ‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button