നടൻ പ്രഭാസിന്റെ ആദിപുരുഷ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നത് മുതൽ ട്രോൾ പൂരമാണ്. രാമായണത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മിത്തോളജിക്കല്‍ ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ പ്രഭാസിന് വരുത്തിയ മാറ്റത്തെക്കുറിച്ച് ഒരു സിനിമ പേജിൽ നടന്ന ചർച്ചയാണ് ഏറെ ശ്രദ്ധ നേടുന്നത്, ആദ്യത്തെ ചിത്രത്തിലുള്ള മനുഷ്യനെ ആണ് 500 കോടി കൊടുത്ത് രണ്ടാമത്തെ ചിത്രത്തിലെ വിധം ആക്കിയെടുത്ത് എന്നാണു ആരാധകർ പറയുന്നത്.
ബാഹുബലി എന്ന ചിത്രത്തിലെ ലുക്കുമായും ചിലർ പ്രഭാസിനെ താരതമ്യം ചെയ്യുന്നുണ്ട്. എന്തൊരു ലുക്ക് ഉള്ള മനുഷ്യൻ ആയിരുന്നു. ലാസ്റ്റ് വന്ന രാധേശ്യാമിലും ഒകെ ഇതേപോലെ മുഖം vfx ചെയ്ത് കുളമാക്കിയത് എന്തിനാണ് എന്ന് മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. സിനിമയെ ട്രോളിയാണ് കൂടുതൽ കമെന്റുകളും വരുന്നത്. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. 500 കോടിക്ക് ഇത്ര നിലവാരമില്ലാത്ത വിഎഫ്എക്സ് ആണോ ചെയ്തിരിക്കുന്നതെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്‍റെ ചോദ്യം.
ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മനോജ് മുന്താഷിര്‍ ആണ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്.
Post Your Comments