രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. അതിവേഗവും സുരക്ഷിതമായും പണം കൈമാറാവുന്ന യുപിഐ സംവിധാനത്തിലൂടെ സെപ്തംബർ മാസത്തിൽ 678 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഓഗസ്റ്റ് മാസത്തിലെ 657.9 കോടി ഇടപാടുകളിൽ നിന്ന് 3 ശതമാനം വർദ്ധനവോടെയാണ് ഇത്തവണ 678 കോടിയെന്ന നേട്ടം കൈവരിച്ചത്.
ഇത്തവണ ഇന്റർനെറ്റ് ബാങ്കിംഗ് പേയ്മെന്റ് സർവീസ്, ആധാർ ഇനേബിൾഡ് പേയ്മെന്റ് സർവീസ് എന്നിവ മുഖാന്തരമുള്ള ഇടപാട് കുറഞ്ഞിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ് പേയ്മെന്റ് സർവീസ് അഥവാ, ഐഎംപിഎസ് ഇടപാടുകൾ 46.27 കോടി മാത്രമാണ്. ഓഗസ്റ്റ് മാസത്തിൽ ഇത് 46.69 കോടിയായിരുന്നു. അതേസമയം, ആധാർ ഇനേബിൾ പേയ്മെന്റ് സർവീസുകളുടെ എണ്ണം ഓഗസ്റ്റ് മാസത്തിലെ 10.56 കോടിയിൽ നിന്ന് 10.26 കോടിയായി താഴ്ന്നു.
Also Read: ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2291 പേർ
വളരെ എളുപ്പത്തിലും ലളിതമായും പണം കൈമാറാൻ സാധിക്കുന്നതിനാൽ യുപിഐ ഇടപാടുകൾ തന്നെയാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുക്കാറുള്ളത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ, ഫ്രീചാർജ്, മൊബിക്വിക്ക് എന്നിവയാണ് ഈ രംഗത്തെ പ്രമുഖ സേവന ദാതാക്കൾ.
Post Your Comments