Latest NewsNewsBusiness

നിറം മങ്ങി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

നിരവധി കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല

സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. സെൻസെക്സ് 638.11 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 56,788.81 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 207 പോയിന്റ് ഇടിഞ്ഞ് 16,887 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 1.24 ശതമാനവും, സ്മോൾക്യാപ് സൂചിക 0.5 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.

നിരവധി കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഐഷർ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹിൻഡാൽകോ, അദാനി പോർട്ട്സ്, കോട്ടക് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്, ഐടിസി, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, എസ്ബിഐ, ടാറ്റ മോട്ടേഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു .

Also Read: ‘അവന്‍ അങ്ങനെയായിരിക്കും’: ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍

ഭാരതി എയർടെൽ, ദിവിസ് ലാബ്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, സിപ്ല, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button