IdukkiLatest NewsKeralaNattuvarthaNews

തൊഴുത്തില്‍ കെട്ടിയ അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച്‌ കൊന്നു : റോഡ് ഉപരോധിച്ച് നാട്ടുകാര്‍

പളനിസ്വാമി, മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്

മൂന്നാര്‍: നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയ അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച്‌ കൊന്നു. ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. പളനിസ്വാമി, മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്.

നടമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. കാട്ടില്‍ മേയാന്‍പോയ പശുക്കളെ ശനിയാഴ്ച വൈകുന്നേരം ലയത്തിന്റെ സമീപത്തെ തൊഴുത്തില്‍ എത്തിച്ച്‌ കെട്ടിയിട്ടു. രാത്രിയില്‍ വീട്ടിലെ നായ്ക്കള്‍പതിവില്ലാതെ കുരച്ച്‌ ബഹളമുണ്ടാക്കിയെങ്കിലും കടുവയുടെ സാമിപ്യം തിരിച്ചറിഞ്ഞതാണെന്ന് കരുതിയില്ല. പുലര്‍ച്ചെ 5 മണിയോടെ പാലെടുക്കാന്‍ ഇരുവരും എത്തിയപ്പോഴാണ് പശുക്കള്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്.

Read Also : യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: കൂടുതല്‍ അറസ്റ്റുണ്ടായേക്കും 

സംഭവം വനപാലരെ അറിയിച്ചതോടെ അധികൃതര്‍ എത്തി. തൊഴിലാളികള്‍ ഇവരെ തടഞ്ഞുവെച്ചു. അടിക്കടി മൂന്നാര്‍ മേഖലയില്‍ വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ എത്തി വളര്‍ത്ത് മൃഗങ്ങളെയും നാട്ടുകാരെയും ആക്രമിക്കുന്നത് തടയാന്‍ നടപടിയുണ്ടാവുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാനപാത രണ്ടരമണിക്കൂര്‍ ഉപരോധിച്ചു. സമരക്കാര്‍ സന്ദര്‍ശകരെ കടത്തിവിടാന്‍ തയ്യറാകാതെ വന്നതോടെ ഇരവികുളം ദേശീയോദ്യാനം വനപാലകര്‍ അടച്ചു. ഉപജീവനമായ കറവപ്പശുക്കള്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട അന്തര്‍സംസ്ഥാനപാത ഉപരോധിച്ചത്. വിവിധ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഉപരോധം നടന്നത്. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ശര്‍മ്മ യൂണിയന്‍ നേതാക്കളും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button