ഡൽഹി: എസ്ഡിപിഐയും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഘടനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ കമ്മീഷന്‍ മുമ്പാകെ എത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പിഎഫ്ഐയും എസ്ഡിപിഐയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്: പഠനം
‘പിഎഫ്‌ഐക്കെതിരായ നടപടിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ആവശ്യമായ എല്ലാ രേഖകളും എസ്ഡിപിഐ സമര്‍പ്പിച്ചിട്ടുണ്ട്. പിഎഫ്ഐയും എസ്ഡിപിഐയും തമ്മില്‍ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല, അത് നടപടി ആവശ്യമാണ്. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല,’ രാജീവ് കുമാര്‍ വ്യക്തമാക്കി.
Post Your Comments