ഏറ്റവും പുതിയ ഓപ്പൺ എന്റഡ് ഇക്വിറ്റി സ്കീമുമായി എൽഐസി മ്യൂച്വൽ ഫണ്ട്. ഇത്തവണ എൽഐസി എംഎഫ് മൾട്ടിക്യാപ് ഫണ്ട് എന്ന ഓപ്പൺ എന്റഡ് ഇക്വിറ്റി സ്കീം ആണ് അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിലെ എല്ലാ വിഭാഗങ്ങളിലും നിക്ഷേപം നടത്താൻ സാധിക്കുന്ന തരത്തിലുള്ള ഫണ്ടായതിനാൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എൽഐസി എംഎഫ് മൾട്ടിക്യാപ് ഫണ്ട് ഒക്ടോബർ 6 മുതൽ ആരംഭിക്കുകയും, ഒക്ടോബർ 20 ന് അവസാനിപ്പിക്കുകയും ചെയ്യും. കൂടാതെ, നിലവിലെ വരിക്കാർക്ക് മാത്രം നവംബർ 2 വരെ റീഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്.
ചെറുതും വലുതും ഇടത്തരവുമായ സ്റ്റോക്കുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. അതിനാൽ, ഈ മൂന്ന് മേഖലകളിലും ഏറ്റവും കുറഞ്ഞത് 25 ശതമാനം നിക്ഷേപമെങ്കിലും നടത്താനാണ് എൽഐസി എംഎഫ് മൾട്ടിക്യാപ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ, നിക്ഷേപങ്ങൾക്ക് വൈവിധ്യമുള്ള സ്റ്റോക്ക് അലോക്കേഷനുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ബാക്കി 25 ശതമാനം ഫണ്ട് മാനേജർമാർക്ക് സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും മാർക്കറ്റ് ക്യാപിറ്റലൈസേഷൻ രംഗത്തുള്ള നിക്ഷേപത്തിനാണ് ഊന്നൽ കൊടുക്കുക.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
Post Your Comments