പാലക്കാട്: അട്ടപ്പാടി അഗളിയിൽ വ്യാപാര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഗളി സ്വദേശി വെങ്കിടേശാ(60)ണ് മരിച്ചത്.
പഞ്ചായത്തിൻ്റെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : അറ്റ്ലസ് രാമചന്ദ്രന്‍ കോവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം: സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
വീടുകയറി തുണികൾ വിൽക്കുന്ന ജോലിയാണ് മരിച്ച വെങ്കിടേശിന്. സംഭവത്തിൽ അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments